മിനിലോറി മോഷ്ടിച്ച കേസില്‍ അറസ്റ്റ്; ജാമ്യത്തിലിറങ്ങി മുങ്ങി; വീണ്ടും പിടിയില്‍

മോഷണക്കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനെ പിടികൂടി പൊലീസ്. മാവേലിക്കരയിലാണ് സംഭവം. വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീര്‍ മന്‍സില്‍ വീട്ടില്‍ ഷജീര്‍ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2007ല്‍ മിനിലോറി മോഷ്ടിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

also read- ആശുപത്രിയില്‍ പോവാതെ വീട്ടില്‍ പ്രസവിച്ചു; അമിതരക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് വിവിധ ജില്ലകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.

also read- പറന്നിറങ്ങും മുൻപ് ചന്ദ്രയാൻ 3 പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഒ നിര്‍മ്മല്‍ ബോസ്, എസ്.ഐ ബേബി ജോണ്‍, സി.പി.ഒമാരായ രാജേഷ് മോഹന്‍, വിമല്‍ ബി.നായര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News