
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സൗത്ത് മുംബൈയിലെ ഔദ്യോഗിക വസതിയായ വർഷയ്ക്ക് പുറത്തായിരുന്നു സംഭവം അരങ്ങേറിയത്. ആത്മഹത്യാ ഭീഷണി മുഴക്കിയ 39കാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു .
സോളാപൂർ ജില്ലയിൽ നിന്നുള്ള അജിത് മൈദാഗി എന്നയാൾ 100 മില്ലി പെട്രോൾ അടങ്ങിയ കുപ്പിയുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. തുടർന്ന് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇതിന് മുൻപ് തന്നെ തടഞ്ഞു.
ALSO READ: കൃതി സ്റ്റേറ്റ് വെൽഫെയർ ഫെല്ലോഷിപ്പ് മുംബൈ മലയാളി അധ്യാപികക്ക്
ചില ജോലികൾ പൂർത്തിയ്ക്കാനായി മന്ത്രാലയത്തിലെത്തിയതായിരുന്നു മൈദാഗി. കാര്യം നടക്കാതെ പോയ സാഹചര്യത്തിലാണ് മൈദാഗി അസ്വസ്ഥനായി കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റ് ചെയ്ത അജിത് മൈദാഗിയെ മലബാർ ഹിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് മൈദാഗിക്ക് കൗൺസിലിംഗ് നൽകി.
ENGLISH NEWS SUMMARY: Man arrested for threatening to commit suicide outside Maharashtra CM’s residence. The incident took place outside Devendra Fadnavis’ official residence in South Mumbai. The 39-year-old man who threatened to commit suicide was later arrested by the police.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

