ബൈക്കിന് മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം; നടപടിയുമായി പൊലീസ്

അമിതവേഗത്തില്‍ ബൈക്കിന്റെ മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് സംഭവം. കലഞ്ഞൂര്‍ മാങ്കോട് കൊത്തുടയന്‍ചിറ അജ്മല്‍ മന്‍സിലില്‍ അഫ്‌സലാണ് ബൈക്കിന് മുകളില്‍ കയറി അഭ്യാസം കാട്ടിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read- മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

ബൈക്കിന് മുകളില്‍ കുത്തിയിരുന്നും കൈവിട്ടുമായിരുന്നു യുവാവിന്റെ അഭ്യാസങ്ങള്‍. അപകടകരമായ വിധം ബൈക്ക് ഓടിക്കുന്നതിനിടെ യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജിലും വീഡിയോ ദൃശ്യം ലഭിച്ചു. തുടര്‍ന്നാണ് നടപടി.

Also Read- സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയി; തിരിച്ചു വരുന്ന വഴി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു, അഭ്യാസം നടത്തി, നമ്പര്‍ പ്ലേറ്റില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് യുവാവിനെതിരെ കേസെടുത്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali