
കൊല്ലത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ.
പാൻമസാല കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂർ ആണ് റാലിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. രമേശ് ചെന്നിത്തല പി സി വിഷ്ണുനാഥ് ,ബിന്ദു കൃഷ്ണ തുടങ്ങി പ്രധാനപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ അടക്കം പങ്കെടുത്ത റാലിയായിരുന്നു ഇത് .
ഇരുപതുലക്ഷംരൂപ വിലവരുന്ന 60,000 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസില്‍ പ്രതിയായിരുന്നു ബിനോയ് ഷാനൂർ. അന്ന് ഇയാൾ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ 24 ചാക്കുകളിലായാണ് 60,000 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിവിധ ഇടങ്ങളിലായി സൂക്ഷിച്ചിരുന്നത്. ഇരവിപുരം പോലീസ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതോടെ ഇയാളും ഒപ്പമുണ്ടായിരുന്നയാളും ഒളിവിൽ പോകുകയും ചെയ്തിരുന്നു.
ALSO READ: “താൻ ക്യാപ്റ്റനെങ്കിൽ രമേശ് ചെന്നിത്തല മേജർ”; ചെന്നിത്തലയെ പരിഹസിച്ച് വി ഡി സതീശൻ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here