
വിമാനത്താവളത്തിൽ എത്താൻ വൈകിയപ്പോൾ യാത്ര മുടങ്ങാതിരിക്കാൻ വിമാനത്തിനടുത്തേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ അറസ്റ്റ് ചെയ്തു. നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണിയെയാണ് അറസ്റ് ചെയ്തത്.
വൈകിയതിനാൽ വിമാനത്തിൽ കയറാനാകില്ല എന്ന് വന്നതോടെ ഇയാൾ എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ഇയാൾ തനിക്ക് പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഓടിയത് ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കായിരുന്നു. ഇത് കണ്ട ഉടൻ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ALSO READ: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി 65കാരൻ മരിച്ചു
ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം കളവ് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

