
പന്തളം തെക്കേക്കര പഞ്ചായത്തിലെ കീരുകുഴിയിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് എക്‌സൈസ് സ്‌ക്വാഡിന്‍റെ പിടിയിലായി. തട്ടയിൽ കീരുകുഴി സനൽ കോട്ടേജിൽ അഖിൽ രാജു ഡാനിയേലിനേയാണ് പത്തനംതിട്ട എക്‌സൈസ് സംഘം ഓടിച്ചിട്ട് പിടിച്ചത്. ഇയാളിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പ് 0.083 മില്ലിഗ്രാം, ഹാഷിഷ് ഓയിൽ 12.462 ഗ്രാം, എംഡിഎംഎ .955 മില്ലി ഗ്രാം, ഹൈബ്രിഡ് കഞ്ചാവ് 2.369 ഗ്രാം എന്നിവയാണ് കണ്ടെടുത്തത്.
ALSO READ; കാസർഗോഡ് ചിറ്റാരിക്കാലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കിയ നിലയിൽ
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തനംതിട്ട എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, എം.അഭിജിത്ത്, എം കെ അജിത്, ജിതിൻ, ഷഫീഖ് വനിത സിഇഒ ശാലിനി, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
KEY WORD: Drug Bust, synthetic drugs, Pathanamthitta

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here