കൊച്ചിയിൽ എക്‌സൈസിൻ്റെ വൻ ലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വിഷു ദിനത്തിൽ കൊച്ചിയിൽ എക്‌സൈസിൻ്റെ വൻ ലഹരി വേട്ട. പള്ളുരുത്തിയിൽ നിന്ന് എക്സൈസിൻ്റെ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുഹൈൽ റാഷിദാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും താമസിച്ചിരുന്ന മുറിയിൽ നിന്നുമായി 142 ഗ്രാം എം ഡി എം എയും നാലു ഗ്രാം ഹാഷിഷ് ഓയിലും എക്സൈസ് പിടികൂടി.

കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്നവരിൽ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് ലഹരിമരുന്ന്. വിൽപന നടത്താനായി ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ് ഉൾപ്പെടെ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് മറ്റ് ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും എക്സൈസ് അന്വേഷിച്ചു വരികയാണ്.

ALSO READ: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച; 25 പവൻ സ്വർണം മോഷണം പോയി

അതേസമയം, ക‍ഴിഞ്ഞാ‍ഴ്ച കോ‍ഴിക്കോട് മുക്കത്ത് വൻലഹരിവേട്ട നടന്നിരുന്നു. മൂന്നരക്കിലോ എം ഡി എം എയുമായി നീലേശ്വം സ്വദേശി അറസ്റ്റിലായിരുന്നു. ഡൽഹി കേന്ദ്രീകരിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News