
കൊല്ലം നഗരത്തിൽ മാടൻനടയിൽ നിന്ന് 90 ഗ്രാമോളം എംഡിഎംഎ പിടികൂടി. ഡൽഹിയിൽ നിന്നും വിമാന മാർഗം കൊണ്ടുവന്ന ലഹരി തിരുവനന്തപുരത്തും തുടർന്ന് കൊല്ലത്തും എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പറക്കുളം സ്വദേശി ഷിജു പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമാണ് രാത്രി പരിശോധനയിൽ എംഡിഎംഎ പിടികൂടിയത്.
ALSO READ; പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
മറ്റൊരു സംഭവത്തിൽ, കോഴിക്കോട് കണ്ടംകുളങ്ങരയിൽ 79.74 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി. കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്. കോഴിക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് വൻ ലഹരിമരുന്ന് ശേഖരം പിടി കൂടിയത്. പാവങ്ങാട് കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് 79.74 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിലായത്.
തുടർച്ചയായി സംസ്ഥാനത്ത് നിരവധി അറസ്റ്റുകളാണ് നടക്കുന്നത്. മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ ആദ്യ അഞ്ച് ദിവസം കൊണ്ട് അറസ്റ്റിലായത് 368 പേരാണ്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് നടത്തിയത്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here