പത്തൊമ്പത് ഗ്രാം എംഡിഎംഎയുമായി നീലേശ്വരത്ത് യുവാവ് പിടിയിൽ

mdma arrest

കാസർകോഡ് നീലേശ്വരത്ത് എംഡിഎംഎ പിടികൂടി. സംഭവത്തിൽ പടന്നക്കാട് സ്വദേശി വിഷ്‌ണു (28) അറസ്റ്റിലായി. യുവാവിനെ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 19 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും കണ്ടെടുത്തു. വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങിച്ച് യശ്വന്ത്പൂർ എക്‌സ്പ്രസിൽ നീലേശ്വരത്ത് എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് പിടികൂടിയത്.

വിഷ്ണു നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. പൊലീസ് ബംഗളൂരുവിൽ നിന്നും നീലേശ്വരം വരെ പ്രതിയെ ട്രെയിനിൽ പിന്തുടരുകയായിരുന്നു. പ്രതി ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം പൊലീസ് കാവൽ നിന്നിരുന്നു.

ALSO READ; ‘ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല’: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ ഭാഗമായുള്ള ലഹരി വേട്ട കേരളാ പൊലീസ് തുടരുകയാണ്. ഇന്ന് വടകരയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളിൽ നിന്ന് എട്ട് കിലോഗ്രാം കഞ്ചാവ് പിടി കൂടി. ആര്‍പിഎഫും പോലീസും എക്‌സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മറ്റൊരു സംഭവത്തിൽ, കൊല്ലത്ത് മയക്കുമരുന്ന് മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ യുവതി 90 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. കര്‍ണാടകത്തില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന 90 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബംഗ്ലൂരു-കൊച്ചി-കൊല്ലo മയക്ക മരുന്ന് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണി അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News