വാടക വീടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം; റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍ എംഡിഎംഎയുമായി അറസ്റ്റില്‍

വാടക വീടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന വിപണനം നടത്തി വന്നിരുന്ന റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍ എംഡിഎംഎയുമായി അറസ്റ്റില്‍. നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷംനാസ് നാസറിനെയാണ് 2.97 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ALSO READ: ‘ഷൈന്‍ പൂര്‍ണ ആരോഗ്യവാന്‍, അമ്മയ്ക്ക് ഗുരുതര പരുക്കുകള്‍’: സണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ മാധ്യമങ്ങളോട്

നിലവില്‍ നെടുമങ്ങാട് സ്റ്റേഷന്‍ പരിധിയിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാണ് ഇയാള്‍. പല സ്ഥലങ്ങളിലും വാടകവീടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുകയാണ് ഇയാളുടെ പതിവ്. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമംഗങ്ങളായ എസ് ഐ ഓസ്റ്റിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News