അനധികൃത മദ്യവില്‍പ്പന സംഘം മധ്യവയസ്‌കനെ മര്‍ദിച്ചു; കൈ പൊട്ടി, മുഖത്ത് ആഴത്തില്‍ മുറിവ്

koodathai

കോഴിക്കോട് അനധികൃത മദ്യവില്‍പ്പന സംഘം മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി. കൂടത്തായി- കോടഞ്ചേരി റോഡില്‍ പഞ്ചായത്ത് കിണറിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൂടത്തായി സ്വദേശി അബ്ദുള്ള(55)ക്ക് ആണ് പരുക്കേറ്റത്. ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.

മധ്യ വയസ്‌കന്റെ കൈയുടെ എല്ല് പൊട്ടുകയും മുഖത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. അബ്ദുള്ളയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read Also: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

രാത്രി 9 മണിയോടെയായിരുന്നു സംഭവം. അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഏറെക്കാലമായി ഈ സ്ഥലത്ത് മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അതിനിടെ, പാലക്കാട് ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഉപ്പുംപാടത്ത് ആണ് സംഭവം. ചന്ദ്രിക (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News