
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ വിമാനത്താവളത്തില്‍ കളിച്ചു നടക്കുകയായിരുന്ന ഒന്നര വയസുകാരനെ അപ്രതീക്ഷതമായി എടുത്ത് നിലത്തടിച്ച് അക്രമി. ബെലാറസ് പൗരനായ 31കാരന്‍ വ്‌ളാഡിമര്‍ വിറ്റ്‌കോലിയാണ് ഈ ക്രൂരത പിഞ്ചു കുഞ്ഞിനോട് കാണിച്ചത്. ഇയാളെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ആക്രമണത്തില്‍ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ് കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പല സൈറ്റുകളും ഇപ്പോഴത് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ നിന്നും പലായനം ചെയ്ത കുടുംബത്തിലെ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ ഗര്‍ഭിണിയായ അമ്മ പുഷ് ചെയര്‍ എടുക്കാനായി പോയ സമയം സ്യൂട്ട് കേസിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുഞ്ഞിന് സമീപമെത്തിയ പ്രതി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അതിക്രമം കാട്ടിയത്.
സംഭവത്തിന് തൊട്ടുപിന്നാലെ അലറികരയുന്ന കുഞ്ഞിന്റെ അമ്മയെയും വീഡിയോയില്‍ കാണാമായിരുന്നു. അക്രമി ഇവരോട് ഉച്ചത്തില്‍ എന്തൊക്കെയോ അപ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇയാള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സൈപ്രസില്‍ നിന്നോ ഈജിപ്തില്‍ നിന്നോ ഉള്ള വിമാനത്തിലാണ് ഇയാള്‍ മോസ്‌കോയില്‍ എത്തിയതെന്നും ഇയാളുടെ കൈയില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ മുമ്പും സമാനമായ കുറ്റങ്ങള്‍ ചെയ്തതായാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here