തിരുവനന്തപുരത്ത് ഒരാള്‍ മറ്റൊരാളുടെ ചെവി കടിച്ചെടുത്തു, മുറിഞ്ഞുവീണ ചെവിയുമായി നാട്ടുകാർ ആശുപത്രിയിൽ

തിരുവനന്തപുരത്ത് സംസാരിച്ചുനില്‍ക്കുന്നതിനിടെ ഒരാള്‍ മറ്റൊരാളുടെ ചെവി കടിച്ചെടുത്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ ട്രാന്‍സ് വുമണ്‍ പെട്ടെന്ന് പ്രകോപിതയായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ALSO READ: രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു, ഭയന്ന് മാറിയവർക്കിടയിൽ രക്ഷകരായി ജെയ്‌ക് സി തോമസും മന്ത്രി വി എൻ വാസവനും

ചെവി അറ്റുപോയ ആൾ രക്തത്തില്‍ കുളിച്ചുനിന്നതോടെ മുറിഞ്ഞുവീണ ചെവിയുടെ ഭാഗവുമായി നാട്ടുകാരാണ് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. അതേസമയം, സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel