തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കൂർക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി പരിപാടിക്കിടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചവശനാക്കി. പൊലീസ് എത്തി ഇയാളെ കൊണ്ടുപോയി.

ALSO READ: ഐബിബിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജിതേഷ് ജോൺ ചുമതലയേറ്റു

പരിപാടി നടക്കുന്ന കെട്ടിടം ഇയാൾ പണിതതാണെന്നും, ഇതിനെ സംബന്ധിച്ചുള്ള കടബാധ്യത മൂലമാണ് കെട്ടിടത്തിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതെന്നും ഇയാൾ പറഞ്ഞു.

ALSO READ: ജലജീവന്‍ മിഷന് 328 കോടി അനുവദിച്ചു; പദ്ധതിക്ക് സംസ്ഥാനം ഇതുവരെ നല്‍കിയത് 2824 കോടി മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here