കടംവാങ്ങിയ 500 രൂപ തിരിച്ചു നല്‍കിയില്ല; 40കാരനെ അയല്‍വാസി അടിച്ചുകൊന്നു

കടംവാങ്ങിയ 500 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് 40കാരനെ അയല്‍വാസി തല്ലിക്കൊന്നു. പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ ബമോംഗള പൊലീസ് സ്റ്റേഷനിലെ ഗംഗാപ്രസാദ് കോളനിയുടെ സമീപത്തായിരുന്നു സംഭവം. ബന്‍മാലി പ്രമാണിക് ആണ് മരിച്ചത്.

ബന്‍മാലി തന്റെ അയല്‍വാസിയായ പ്രഫുല്ല റോയില്‍ നിന്നാണ് കടം വാങ്ങിയത്. ഞായാറാഴ്ച വൈകിട്ട് പണം ആവശ്യപ്പെട്ട് പ്രഫുല്ല പ്രാമാണിക്കിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ അയാള്‍ അവിടെയുണ്ടായിരുന്നില്ല. പിന്നീട് സമീപത്തെ ചായക്കടയില്‍ കണ്ട പ്രാമാണിക്കിനോട് പണം തിരികെ ആവശ്യപ്പെട്ടു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മുളവടികൊണ്ട് പ്രഫുല്ല പ്രമാണിക്കിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ പ്രാമാണിക് കുഴഞ്ഞു വീ‍ഴുകയും ബോധം പോവുകയുമായിരുന്നു. പിന്നീട് ബോധം വന്ന ശേഷം വീട്ടിലെത്തിയെങ്കിലും അടുത്ത ദിവസം മുതല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ അവിടെയത്തിക്കുമ്പോഴേക്കും പ്രമാണിക് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ‘എന്റെ സഹോദരന്‍ സുഹൃത്തുക്കളോടൊപ്പം ഗംഗാപ്രസാദ് കോളനിയില്‍ ഇരിക്കുമ്പോള്‍ റോയ് വന്ന് അവനെ മര്‍ദ്ദിക്കുകയായിരുന്നു,” മരിച്ചയാളുടെ സഹോദരന്‍ അജയ് പ്രമാണിക് പറഞ്ഞു.

മരിച്ചയാളുടെ കുടുംബം പ്രതിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like