നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് 17കാരിയെ പിതാവ് അടിച്ചുകൊന്നു

മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് 17കാരിയെ പിതാവ് അടിച്ചു കൊന്നു. പത്താം ക്ലാസില്‍ 92.60 ശതമാനം മാര്‍ക്ക് നേടി വിജയിച്ച സാധനാ ഭോന്‍സ്ലേയെയാണ് സ്‌കൂള്‍ അധ്യാപകനായ പിതാവ് മാര്‍ക്ക് കുറഞ്ഞ ദേഷ്യത്തില്‍ അടിച്ചു കൊലപ്പെടുത്തിയത്.

ALSO READ: പ്രകൃതിയും പച്ചപ്പും കാടും കടലും എല്ലാം നിങ്ങളെ അതിശയിപ്പിക്കാറുണ്ടോ? ഈ അഞ്ചു ഡോക്യൂമെന്ററികൾ കാണു

പ്രീ – മെഡിക്കല്‍ ടെസ്റ്റിനായി തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി, പക്ഷേ മാതൃകാ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ് പോയി. നിലവില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ സാധനയെ കമ്പുകൊണ്ട് അടിച്ച് അടിച്ച് സാരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച മരിക്കുകയായിരുന്നു.

ALSO READ: ‘2027ലേക്കുള്ള സെമിഫൈനലാണ്’; ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ കെജ്‌രിവാള്‍

മകളെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. സാധനയ്്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഗ്ലിയിലെ ഉഷാകല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ചികിത്സ നല്‍കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. കുട്ടിയുടെ അമ്മയാണ് പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News