50 രൂപയുടെ തര്‍ക്കം; വ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി, സംഭവം യുപിയില്‍

അമ്പത് രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ വസ്ത്രവ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി. യുപിയിലെ ബാന്ദാ ജില്ലയിലാണ് സംഭവം. ശിവ ചന്ദ്ര കര്‍വാരിയ എന്ന വ്യാപാരിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസമാണ് ഒരാള്‍ കര്‍വാരിയയുടെ കടയിലെത്തി ഒരു ഫ്രോക്ക് വാങ്ങി മടങ്ങിയത്.

ALSO READ:  വേണമെങ്കിൽ കടുവയെയും സിംഹത്തെയും വരെ ആക്രമിക്കും; ലോകത്താരെയും ഭയമില്ലാത്ത കുഞ്ഞൻ മൃഗം ഇതാണ്

പിറ്റേ ദിവസം ഇയാള്‍ കടയിലെത്തി വാങ്ങി ഫ്രോക്ക് ചെറുതാണെന്നും വലുത് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വലിയ ഫ്രോക്കിന് അധികമായി അമ്പത് രൂപ വേണെമന്ന് കര്‍വാരിയ ആവശ്യപ്പെട്ടു. എന്നാല്‍ ഫ്രോക്ക് വാങ്ങാന്‍ എത്തിയയാളുമായി അമ്പത് രൂപയ്ക്ക് തര്‍ക്കമായി. ഇതിനിടയിലാണ് ഇയാള്‍ കര്‍വാരിയയുടെ ഇടതുകൈയിലെ വിരല്‍ കടിച്ചെടുത്തത്. മാത്രമല്ല ഇയാള്‍ കര്‍വാരിയയുടെ മകനെയും കടിച്ച് പരിക്കേല്‍പ്പിച്ചു.

ALSO READ: കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി; മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ

തുടര്‍ന്ന് ഇയാള്‍ കടയില്‍ നിന്നും വസ്ത്രങ്ങള്‍ വാരി പുറത്തെറിഞ്ഞ ശേഷം കടന്നുകളയുകയും ചെയ്തു. പരിക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News