വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ യുവാവ് ചെലവഴിച്ചത് 122.6 കോടി

ആഗ്രഹിച്ച് വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങളും കോടികളും മുടക്കുന്നവരുണ്ട്. എന്നാല്‍ ഒരു വാഹന നമ്പര്‍ സ്വന്തമാക്കാന്‍ നൂറ് കോടിക്ക് മേല്‍ ചെലവഴിക്കുന്നവര്‍ ചുരുക്കമായിരിക്കും. കഴിഞ്ഞ ദിവസം ദുബായില്‍ അത്തരത്തിലൊരു ലേലം നടന്നു. വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ യുവാവ് ചെലവഴിച്ചത് 55 മില്യണ്‍ ദിര്‍ഹമാണ്. ഇന്ത്യന്‍ ഇത് ഏകദേശം 122.6 കോടി രൂപ വരും.

ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവാണ് 55 മില്യണം ദിര്‍ഹം നല്‍കി പി 7 നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. പതിനാറ് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ഉയര്‍ന്ന തുക നല്‍കി ഒരാള്‍ ഇഷ്ട നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷിയേറ്റീവ്‌സ്, എമിറേറ്റ്‌സ് ഓക്ഷന്‍, ആര്‍ടിെ ഇത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ലേലം നടന്നത്. ലോകത്തിന്റെ വിശപ്പടക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച വണ്‍ ബില്യണ്‍ എന്ന ക്യാമ്പെയ്‌ന്റെ ഭാഗമായായിരുന്നു ലേലം. ലേലത്തില്‍ അപൂര്‍വമായ പതിനാല് വാഹന നമ്പര്‍ പ്ലേറ്റുകളും 35 മൊബൈല്‍ ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിരുന്നു. നിമിഷ നേരം കൊണ്ടായിരുന്നു പി 7 നമ്പര്‍ പ്ലേറ്റിന്റെ മൂല്യം 1.5 കോടി ദിര്‍ഹത്തില്‍ നിന്ന് 5.5 കോടി ദിര്‍ഹത്തിലേക്ക് ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News