
ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ലൈഫ് ജാക്കറ്റ് മോഷ്ടിച്ച യാത്രക്കാരന്‍ പിടിയില്‍. വിമാനങ്ങളിലെ സുരക്ഷാ ഉപകരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് ജാക്കറ്റുകള്‍. വിമാനത്തിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ട അവസ്ഥ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാനായാണ് എല്ലാ സീറ്റുകളോടും അനുബന്ധിച്ച് ലൈഫ് ജാക്കറ്റുകള്‍ ഒരുക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുമ്പായി ജാക്കറ്റുകള്‍ ഉപയോഗിക്കേണ്ടത് എങ്ങെനെയെന്നും എയര്‍ഹോസ്റ്റസ് വിശദീകരിക്കുന്നതാണ്.
യുവാവ് ലൈഫ് ജാക്കറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എക്‌സിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.സഹയാത്രികനാണ് മോഷണത്തിന്റെ വിഡിയോ പകര്‍ത്തിയത്.യുവാവ് ബാക്ക്പാക്കിനുള്ളിലാക്കിയാണ് ലൈഫ് ജാക്കറ്റ് കടത്താന്‍ ശ്രമിച്ചത്. വിഡിയോ ചിത്രീകരിച്ച സഹയാത്രക്കാരന്‍ ജാക്കറ്റ് മോഷ്ടിച്ച യുവാവിനോട് സംസാരിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. .നിന്നെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി ഇവനെ നോക്കൂ,എന്താണ് ചെയ്യുന്നത്. യാത്രക്കാരുടെ സുരക്ഷക്കുള്ളതാണ് ഇത് ശരിയല്ലെന്നും സഹയാത്രക്കാരന്‍ പറയുന്നു.
Also read-
വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ രേഖപ്പെടുത്തുന്നത്. ശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റകൃത്യമാണ് ഇത്, അടുത്ത യാത്രക്കാരുടെ ജീവന് ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുന്ന പ്രവര്‍ത്തി, ഇന്ത്യക്കാരെ പൗരബോധം പഠക്കണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here