ആഴ്സണലിന് വലിയ ഷോക്ക്! സിറ്റി വീണ്ടും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്

haaland

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2026 സീസണിലെ കിരീടപ്പോരാട്ടത്തിൽ ആർസെനലിനെ പിന്തള്ളി ഒന്നാമതെത്തി മാഞ്ചസ്റ്റർ സിറ്റി. സീസൺ അതിന്റെ ക്ളൈമാക്സിലേക്കു നീങ്ങുന്നതിനിടയിലാണ് 22 കൊല്ലത്തിനു ശേഷം കിരീടം സ്വന്തമാക്കാമെന്ന ലണ്ടൺ ടീമിന്റെ മോഹത്തിന് സിറ്റി വിലങ്ങിടുന്നത്. രാവിലെ നടന്ന പോരാട്ടത്തിൽ ബേൺലിയെ തോൽപ്പിച്ച് ആണ് സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.ബേൺലിയുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഈ തോൽവിയോടെ ബേൺലി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി.

Also Read: പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം പിടിവിട്ട് ആർസണൽ

കളിയുടെ തുടക്കത്തിൽ തന്നെ സൂപ്പർതാരം എർലിംഗ് ഹാളണ്ട് നേടിയ ഗോളാണ് സിറ്റിയെ രക്ഷിച്ചത്. ഈ വിജയത്തോടെ സിറ്റി 70 പോയിന്റുമായി ആഴ്സണലിനൊപ്പം എത്തിയ സിറ്റി ഗോൾ ശരാശരിയിലെ വ്യത്യാസത്തിന്റെ ബലത്തിൽ ആഴ്സണലിന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ച സിറ്റി, തുടർച്ചയായ വിജയങ്ങളിലൂടെ കിരീടപ്പോരാട്ടത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.സീസണിലുടനീളം മുന്നിലായിരുന്ന ആഴ്സണലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയ സിറ്റിയുടെ പ്രകടനം ലീഗിന്റെ ക്ലൈമാക്സ് അത്യന്തം ആവേശകരമാകും എന്ന സൂചനയാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News