‘എന്നെയൊന്ന് രക്ഷിക്കൂ…’ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി ചീറിപ്പാഞ്ഞ് കാര്‍, വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് മുംബൈ പൊലീസ്

mumbai

മുംബൈയിൽ ക‍ഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോ‍ള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന ഒരു എര്‍ട്ടിഗ കാര്‍, അതിൻ്റെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്ന ഒരു യുവാവ്. ഈ ദൃശ്യമാണത്. ഒരു ഇരുചക്ര വാഹന യാത്രക്കാരൻ ക്യാമറയിൽ പകർത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.

രണ്ട് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരമൊരു കൊലപാതക ശ്രമം നടുറോഡില്‍ നടന്നത്. ചൊവ്വാഴ്ച രാത്രി വൈൽ പാർലെയുടെ പ്രാന്തപ്രദേശത്ത് ടാക്സിയായി സര്‍വീസ് നടത്തുന്ന എർട്ടിഗ ഉൾപ്പെടെ രണ്ട് കാറുകളുടെ ഡ്രൈവർമാർ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രകോപിതനായ എർട്ടിഗയുടെ ഡ്രൈവർ മറ്റൊരു ഡ്രൈവറെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവര്‍ ഇയാളെ കാറിടിപ്പിക്കാൻ ശ്രമിച്ചതോടെ ഇയാള്‍ കാറിൻ്റെ ബോണറ്റിലേക്ക് ചാടിക്കയറി.

ALSO READ: ‘ദൃശ്യം സിനിമ കണ്ട് ചെയ്തതാ..’; മധ്യവയസ്കനെ കൊന്നുകത്തിച്ച് സ്വന്തം മരണം പ്രചരിപ്പിച്ച് യുവതി, കാരണം കേട്ടുഞെട്ടി പൊലീസ്, സംഭവം ഗുജറാത്തില്‍

പിന്നാലെ കാറിൻ്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന ഇയാള്‍ ഈ സമയം റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രക്കാരനോട് സഹായം അഭ്യര്‍ഥിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവത്തിൻ്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇപ്പോള്‍ എര്‍ട്ടിഗയുടെ ഡ്രൈവര്‍ ഭീംകുമാർ മഹാതോയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News