ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു

ഇടുക്കി മൂലമറ്റം ചേറാടിയിൽ മാതാപിതാക്കളായ കുമാരനെയും തങ്കമ്മയെയും കൊലപ്പെടുത്തിയ മകൻ അജേഷ് ആത്മഹത്യ ചെയ്തു. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ അജേഷിനെ കണ്ടെത്തിയത്. കുമളിയിൽ ഭാര്യ വീട്ടിലായിരുന്ന അജേഷ് ഏതാനുംദിവസം മുമ്പാണ് വീട്ടിലെത്തിയത്. മരിച്ച കുമാരന്റെ സഹോദരങ്ങൾ അയൽവക്കത്ത് തന്നെയാണ് താമസിക്കുന്നത്. ആരെയും വീടിന് പുറത്തു കാണാത്തതിനെ തുടർന്ന് സഹോദരങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വെട്ടേറ്റു കിടക്കുന്ന കുമാരനെയും തങ്കമ്മയെയും കണ്ടെത്തിയത്.

Also Read; ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; മൃതദേഹം കനാലില്‍ തള്ളി 52കാരന്‍

പിതാവ് കുമാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അമ്മ തങ്കമ്മയെ ആദ്യം തൊടുപുഴയിൽ ഉള്ള ഇടുക്കി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിനുശേഷം അജേഷിനായി തിരച്ചിലായിരുന്നു പോലീസുകാരും നാട്ടുകാരും. കാഞ്ഞാർ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടിപടികൾ സ്വീകരിക്കുന്നു.

Also Read; എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News