
മധ്യപ്രദേശ്: ഹോളി ആഘോഷത്തിന്റെ ഭാഗമായി സംഗീതം ഉയർന്ന ശബ്ദത്തിൽ വെക്കുന്നത് ചോദ്യം ചെയ്ത വൃദ്ധനെ അയൽക്കാർ മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലാണ് സംഭവം. ഹോളി സമയത്ത് ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നത് എതിർത്ത 64കാരനെയാണ് അയൽവാസികൾ കൊലപ്പെടുത്തിയത്.
രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൻകിസർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ ഹോളി ആഘോഷങ്ങളുടെ ഭാഗമായി ദീപു കെവാട്ട് എന്നയാൾ ഉച്ചത്തിൽ സംഗീതം വെച്ചു. അയൽവാസിയായ ശങ്കർ കെവാട്ട് കുട്ടികൾ പരീക്ഷയ്ക്ക് പഠിക്കുന്നതിനാൽ ശബ്ദം കുറയ്ക്കാൻ ദീപുവിനോട് ആവശ്യപ്പെട്ടു.
Also Read: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നുവെന്ന് സുപ്രിയ സുലെ
ഇക്കാര്യം ഇഷ്ടപെടാഞ്ഞ ദീപുവും അഞ്ച് ബന്ധുക്കളും ചേർന്ന് ശങ്കറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ആക്രമത്തിൽ ശങ്കർ കെവാട്ടിന്റെ അച്ഛൻ മുന്ന കെവാട്ടിനെയും ഇവർ ആക്രമിച്ചു. ഉന്തിനും തള്ളിനുമിടിയൽ മുന്ന കെവാട്ട് നിലത്തു വീണു. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകായായിരുന്നു. ദീപുവിനും അഞ്ച് ബന്ധുക്കൾക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

