മകളെ തോളിലേറ്റി പോകുന്നതിനിടെ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരുക്ക്

മകളെ തോളിലേറ്റി പോകുകയായിരുന്ന യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം. ഗുരുതര പരുക്കേറ്റ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. യുവാവിന്റെ തോളിലുണ്ടായിരുന്ന ഒന്നരവയസുള്ള മകള്‍ക്ക് നിസാര പരുക്കേറ്റു. വെടിയുതിര്‍ത്ത താരിഖ് എന്നയാള്‍ അടക്കം രണ്ട് പേര്‍ പിടിയിലായി.

also read- ‘തൊട്ടരുകില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന പാലം; ഇത് ബോധപൂര്‍വം മറച്ചുവെച്ചു’; കോണ്‍ഗ്രസിനെതിരെ മന്ത്രി വി എന്‍ വാസവന്‍

ഉത്തര്‍പ്രദേശിലെ ഷഹാജഹാന്‍പൂരിലെ ബാബുസായ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 28കാരനായ ഷുഹൈബ് എന്ന യുവാവാണ് ആക്രമണത്തിനിരയായത്. മകളെ തോളില്‍വെച്ച് റോഡിലൂടെ നടന്നുവരികയായിരുന്നു ഷുഹൈബ്. ഇതിനിടെ എതിരെ നിന്ന് രണ്ടു യുവാക്കള്‍ ബൈക്കിലെത്തി. മറ്റൊരു യുവാവ് നടന്നുവന്ന് ഷുഹൈബിന് തൊട്ടുമുന്നിലെത്തിയപ്പോള്‍ തോക്കെടുത്ത് മുഖത്തേക്ക് വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമി ഓടി ബൈക്കില്‍ കയറി കടന്നുകളഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

also read- ഓട്ടോ കാത്ത് നിന്ന് ബോറടിച്ചു; ‘കാവാല’യ്ക്ക് തകർപ്പൻ ചുവട് വെച്ച് പെൺകുട്ടി; വൈറൽ വീഡിയോ

താരീഖിന്റെ സഹോദരനുമായി നേരത്തെ വിവാഹമുറപ്പിച്ച യുവതിയെയാണ് വെടിയേറ്റ ഷുഹൈബ് വിവാഹം കഴിച്ചതെന്നാണ് വിവരം. വിവാഹമുറപ്പിച്ച ശേഷം യുവതി പിന്മാറുകയും പിന്നീട് ഷുഹൈബിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതാണ് താരീഖിനെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here