കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കാട്ടാക്കടയിൽ ഡിവൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.മുതിയവിള സ്വദേശി ജോബി ആണ് കസ്റ്റഡിയിലായത്.വീരണകാവ് മേഖലകമ്മിറ്റി അംഗം സജിൻ, ശ്രീജിത്ത് ഡിവൈ എഫ് ഐ പ്രവർത്തകർക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.പരിക്കേറ്റവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read: മാനസിക ബുദ്ധിമുട്ടുകളാല്‍ വിഷമത്തിലാണ്, ദയാവധത്തിന് അനുമതി തേടി ഡച്ച് യുവതി; സംഭവം വിമർശനത്തിലേക്ക്

കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് അക്രമം നടന്നത്. മദ്യലഹരിയിൽ ആയിരുന്നവർ ആണ് ആക്രമിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ട അക്രമിസംഘത്തെ ഡി വൈ എഫ് ഐ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിലാണ് കുത്തേറ്റത്.

also read: കാത്തിരിപ്പും കഷ്ടപ്പാടും വെറുതെയായില്ല, ബോക്സോഫീസിൽ ആടുജീവിതത്തിന്റെ ചരിത്ര മുന്നേറ്റം; സകല സിനിമകളെയും പിന്നിലാക്കി ബ്ലെസിയും ടീമും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News