യുവതിയെ കൊന്ന് ഹൃദയം വേവിച്ച് കഴിച്ചു; പിന്നാലെ 4 വയസ്സുകാരിയെ ഉള്‍പ്പെടെ രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി

യുഎസിലെ ഒക്ലഹോമയില്‍ നിന്നും പുറത്തുവരുന്നത് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിനു നല്‍കിയ ശേഷം രണ്ടു പേരെ കൂടി കൊലപ്പെടുത്തിയിരിക്കുകയാണ് നാല്‍പ്പത്തിനാലുകാരന്‍. 4 വയസ്സുള്ള പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

2021ല്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 44കാരന്‍ ജയിലില്‍ നിന്നും മോചിതനായി ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും കൂട്ടക്കൊല നടത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ലോറന്‍സ് ഹൃദയം മുറിച്ചെടുത്തു. ശേഷം അതുമായി ലോറന്‍സിന്റെ ആന്റിയുടെ വീട്ടില്‍ പോയി. തുടര്‍ന്ന് മുറിച്ചെടുത്ത ഹൃദയം ഉരുളക്കിഴങ്ങും ചേര്‍ത്ത് വേവിച്ച്  വീട്ടിലുള്ളവര്‍ക്കൊപ്പമിരുന്ന് കഴിച്ചു.

വീട്ടുകാര്‍ക്കൊപ്പമിരുന്ന് അത് കഴിച്ചതിന് പിന്നാലെ ലോറന്‍സിന്റെ 67കാരനായ അമ്മാവനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ കേസുകള്‍ക്ക് 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു ലോറന്‍സ്. 3 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് ഇയാള്‍ മോചിതനായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here