
പാലക്കാട് യാക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ മരണകാരണം നിർജലീകരണമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്.
പ്രതീഷ് എന്ന യാവാവാണ് ഇന്നലെ മരിച്ചത്. പുഴയിൽ കുളിക്കാൻ പോകവേ വഴിയിൽ വീണ് കിടക്കുകയായിരുന്നു.
Also read: കൊടും ചൂടാണ് തീ പിടുത്ത സാധ്യതകളും ഏറെ; ഇടുക്കിയിലും കോഴിക്കോടും വൻ തീ പുടുത്തം
ശരീരത്തിൽ നിർജലീകരണം സംഭവിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായി.
കൂടുതൽ പരിശോധനയ്ക്ക് സാമ്പിൾ കാക്കനാട് പാത്തോളജി ലാബിലേക്കയച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
Also read: വെറുതേ നിന്നാൽ ഉരുകിപ്പോകും… സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു; 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കും
സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. നിരവധി നിർദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പുൾപ്പെടെ പുറപ്പെുടുവിപ്പിച്ചിട്ടുള്ളത്. പകൽ സമയത്ത് മദ്യം, ചായ, കാർബണേറ്റ് അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണെന്നും നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കണമെന്നുൾപ്പെടെയുള്ള നിദ്ദേശമുണ്ട്. അതികഠിനമായ ചൂട് നിലനിൽക്കുമ്പോൾ യെല്ലോ അലേർട്ടും കേരളത്തിൽ നിലവിലുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില നാൽപ്പത് ഡിഗ്രിക്ക് മുകളിൽ ഉയർന്നേക്കാമെന്നും സൂചനയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

