ഗൃഹനാഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ പെരുമ്പിലാവ് ഒറ്റപിലാവില്‍ ഗൃഹനാഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപിലാവ് കണിശത്ത് വീട്ടില്‍ 63 വയസ്സുള്ള മോഹനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ വീട്ടു പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read: മരണത്തിൽ ദുരൂഹതയെന്ന് പരാതി; സംസ്കാരം കഴിഞ്ഞ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

വീട്ടിലേക്കുള്ള വഴിയോട് ചേര്‍ന്നാണ് കിണര്‍. രാത്രി വീട്ടിലേക്ക് വരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണതാകാം എന്നാണ് നിഗമനം. കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News