തിരുവനന്തപുരം കേശവദാസപുരത്ത് വാഹനാപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം കേശവദാസപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി സുനി(41)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കുണ്ട്.

Also read: തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്, ചമയ പ്രദർശനത്തിനും തുടക്കമാവും

അപകടത്തിന് പിന്നാലെ ഓട്ടോയ്ക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായ കത്തി നശിച്ചു. സുനിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോൺക്രീറ്റ് തൊഴിലാളി ആണ് സുനി. രാവിലെ ജോലിക്ക് പോകുകയായിരുന്നു. ശിവകുമാർ എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Also read: കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; താത്കാലിക കാഷ്വാലിറ്റി സജ്ജീകരണം അന്തിമഘട്ടത്തിൽ

Man died after Auto collide with a Car in Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News