വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയലഞ്ഞത് എട്ട് വര്‍ഷം; ‘വധു’വിനെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി

വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. കര്‍ഷകനായ മഞ്ജുനാഥ് നഗനൂര്‍ (36) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

Also read- ‘അവന്‍ ഭയന്നിരുന്നു; ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത് പിതാവിനെ സന്തോഷിപ്പിക്കാന്‍’; നോവായി 19കാരന്‍ സുലൈമാന്‍ ദാവൂദ്

വിവാഹം കഴിക്കാന്‍ എട്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ തേടിയലഞ്ഞെങ്കിലും മഞ്ജുനാഥിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഇദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

Also read- ‘തൊപ്പി’ക്ക് ജാമ്യം; കണ്ണൂര്‍ പൊലീസിന് കൈമാറും

വധുവിനെ കണ്ടെത്താന്‍ കഴിയാതിരുന്നത് മഞ്ജുനാഥിനെ വിഷാദത്തിലേക്ക് തള്ളിവിട്ടതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തത് മാതാപിതാക്കളേയും വിഷമിപ്പിച്ചിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ആത്മഹത്യ ചെയ്യാന്‍ മഞ്ജുനാഥ് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News