
തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ രാജന്‍റെയും അജിതയുടെയും മകൻ അനൂജ് (27) ആണ് മരിച്ചത്. മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്. തലയിൽ ഗുരുതരമായ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ചേലക്കര അന്തിമഹാകാളൻകാവ് ചാക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപത്ത വളവിലാണ് അപകടം നടന്നത്. എളനാട് – ചേലക്കര -തൃശൂർ റൂട്ടിലോടുന്ന ഉണ്ണികൃഷ്ണ ബസിന്‍റെ തുറന്നിട്ട ഡോറിലൂടെയാണ് യുവാവ് തെറിച്ച് വീണത്.
ALSO READ; കോൺഗ്രസ് നേതാവിന്‍റെ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ കുടുങ്ങി കർഷകൻ മരിച്ചു
news summary: A young man who was undergoing treatment for injuries sustained after falling from a bus in Thrissur died. He was undergoing treatment at Thrissur Medical College Hospital with a serious head injury.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here