ലോറിക്കടിയില്‍ കിടന്നുറങ്ങി; അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തു; യുവാവിന് ദാരുണാന്ത്യം

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ തൃശൂര്‍ സ്വദേശി ലോറികയറി മരിച്ചു. ധര്‍മശാലയിലാണ് സംഭവം. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാല്‍ വെളുത്തേടത്തു വീട്ടില്‍ രാജന്‍-രാജി ദമ്പതികളുടെ മകന്‍ സജേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്താണ് അപകടം.

also read- ‘ഇതുവരെ സംഭവിക്കാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് പുതുപ്പള്ളി തയ്യാറെടുക്കുന്നു’: ജെയ്ക് സി തോമസ്

ആന്തൂര്‍ വ്യവസായ മേഖലയില്‍ പ്ലൈവുഡ് കയറ്റാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി പകല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. സജീഷ് അടിയില്‍ കിടക്കുന്നത് അറിയാതെ ഡ്രൈവര്‍ ലോറിയെടുത്തപ്പോള്‍ കാലുകളിലൂടെ കയറിയിറങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read- നിലവിൽ കെട്ടിടമുള്ള കാര്യം മറച്ച് വെച്ചാണ് പുതിയ നിർമാണത്തിന് അനുമതി തേടിയത് ; മാത്യു കുഴൽ നാടൻ്റെ വിവാദ ഭൂമി ഇടപാടിലെ ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി ജോര്‍ജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പണിക്കാരനായ സജേഷ് 5 വര്‍ഷമായി തളിപ്പറമ്പിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍. സഹോദരന്‍: അജീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here