പാലക്കാട് കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

പാലക്കാട് തേങ്കുറിശ്ശി തെക്കേക്കരയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് കണ്ടെത്തിയത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു.

Also Read: ഇടുക്കിയിൽ വയോധികയെ കൊന്ന കേസ്; പ്രതികളെ പിടികൂടി പൊലീസ്

കിണര്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചക്ക് ഒരു മണിയോടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറിൻ്റെ പടയില്‍ നില്‍ക്കുകയായിരുന്ന സുരേഷിൻ്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു രക്ഷാപ്രവര്‍ത്തനം. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

Also Read: ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News