
ജന്മദിനത്തിൽ കൂട്ടുകാർക്കൊപ്പം പുറത്തുപോയ യുവാവിന് ദാരണ അന്ത്യം. ഇന്നലെ വൈകിട്ടാണ് പുന്നമടക്കാലിന് സമീപം തത്തംപള്ളിയിൽ താമസിക്കുന്ന ബിജോയ് ആന്റണി എന്ന യുവാവ് അപകടത്തിൽപ്പെട്ടത്.
കൂട്ടുകാർക്കൊപ്പം ആലപ്പുഴ നഗരത്തിലേക്ക് വരുന്ന വഴി തൊട്ട് സമീപത്തെ കനാലിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന തത്തംപള്ളി സ്വദേശി ബിജോയ് ആന്റണിയുടെ തല വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ഇയാൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ALSO READ : യുവതിയെ തട്ടിക്കൊണ്ടു പോയി: പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി
മുങ്ങിയ വാഹനത്തിൽ നിന്നും പെട്ടെന്ന് തന്നെ ബിനോയ് ആന്റണിയെ പുറത്തെടുത്തു എങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. ഡോർ തുറക്കാൻ ആകാത്ത വിധം ബിനോയ് ആന്റണി സീറ്റിൽ കുടുങ്ങി പോകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here