
ആലുവയില്‍ കുത്തേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. വെളിയത്തുനാട് സ്വദേശിയായ 48 വയസുള്ള സാജന്‍ ആണ് മരിച്ചത്. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷറഫാണ് കുത്തിയത്. സാജന്റെ കഴുത്തിനാണ് പരിക്കേറ്റിരുന്നത്. പ്രതി അഷറഫും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളാണ്. രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് വെച്ചുണ്ടായ അടിപിടിക്കെടെയാണ് സാജന് കുത്തേറ്റത്. പ്രതി അഷറഫ് പൊലീസ് കസ്റ്റഡിയില്‍.
Also read: വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്ക് പരുക്കേറ്റ സംഭവം; മകന്‍ അറസ്റ്റിൽ
തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് തൊടുപുഴ പുറപ്പുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകം ആണെന്ന് പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ടോണി കവിളില്‍ കുത്തിപ്പിടിച്ച് കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്ന് മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രിയില്‍ വച്ച് ജോര്‍ലി നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here