പറമ്പിനിട്ട തീ ആളിപ്പടർന്നു ,കണ്ടു നിന്ന ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

സ്വന്തം പുരയിടത്തിൽ തീയിട്ടത് അടുത്ത പറമ്പിലേക്ക് കൂടി ആളിപടർന്നത് കണ്ടു നിന്ന അൻപത്തിയൊൻപതുകാരൻ കുഴഞ്ഞു വീണു മരിച്ചു .
ചേർപ്പ് പൂത്തറയ്ക്കൽ കോരപ്പത്ത് വേലായുധനാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഏകദേശം പത്തു മണിയോടെ പഴയ സാധനങ്ങളും അവശിഷ്ടങ്ങളും കത്തിക്കുന്നതിനായാണ് വേലായുധൻ തീയിട്ടത് .

പെരിഞ്ചേരി മണവാങ്കോട് ക്ഷേത്രത്തിനു സമീപം വേലായുധന്റെ പുതിയ വീടിന്റെ പണി പൂർത്തിയായിരുന്നു.വീട് പണിക്കു ശേഷം ബാക്കി വന്ന അവശിഷ്ടങ്ങൾ കത്തിക്കുമ്പോഴായിരുന്നു അപകടം. അവശിഷ്ടങ്ങളിൽ നിന്നും  തീ തൊട്ടടുത്ത ഒല്ലൂർ ജോസിന്റെ പറമ്പിലേക്ക് പടർന്നു.കാടു പിടിച്ചുകിടക്കുന്ന പറമ്പായതിനാൽ പുല്ലിൽ എളുപ്പത്തിൽ തീ പിടിക്കുകയും പറമ്പു മുഴുവൻ ആളിപ്പടരുകയും ചെയ്യുകയായിരുന്നു.തീ പടരുന്നത് കണ്ട വേലായുധൻ ബഹളം വച്ച് ആളെക്കൂട്ടാൻ ശ്രമിച്ചിരുന്നു.ഇതിനു ശേഷമാണ് കുഴഞ്ഞു വീണത് .

ബഹളം കേട്ടെത്തിയ നാട്ടുകാർ , വേലായുധനെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രദേശത്തു പുക പടർന്നിരുന്നു.തീ ആളിപ്പടർന്നപ്പോഴുണ്ടായ പുകയിൽ ശ്വാസം കിട്ടാതിരുന്നതോ ,ഹൃദയസ്തംഭനമോ ആകാം മരണകാരണമെന്നാണ് നിഗമനം .ഏകദേശം ഒരേക്കറോളം പറമ്പിലെ പുല്ലും  മറ്റും കത്തിയത് നാട്ടുകാർ ചേർന്ന് അണച്ചു.അഗ്നിരക്ഷാസേനയും എത്തിയിരുന്നു .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here