പന്നിയുടെ ഹൃദയം സ്വീകരിച്ചു! 40ാം നാള്‍ 58കാരന്‍ മരണത്തിന് കീഴടങ്ങി

പന്നിയില്‍ നിന്നും ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും മരണത്തിന് കീഴടങ്ങി. വന്‍പരീക്ഷണമായി നടത്തിയ ശസ്ത്രക്രിയ്ക്ക് നാല്‍പതു ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ് പൗരനും നേവി ഉദ്യോഗസ്ഥനുമായിരുന്നു ലോറന്‍സ് ഫോസറ്റ് മരണപ്പെട്ടത്. 58കാരനായ ഫോസറ്റിന് ഇക്കഴിഞ്ഞ സെപ്തംബര്‍ 20നാണ് ജനിതക മാറ്റങ്ങള്‍ വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്.

ALSO READ: അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തിളാണ് ; മമ്മൂട്ടി

ശസ്ത്രക്രിയക്ക് ശേഷം ഒരുമാസത്തോളം ഹൃദയം നന്നായി പ്രവര്‍ത്തിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ആരോഗ്യം വഷളായത്. ശരീരം ഹൃദയത്തെ സ്വീകരിക്കാത്ത സാഹചര്യമുണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു എന്ന് യൂണിവേഴ്‌സിറ്റി ഒഫ് മേരിലാന്റ് സ്‌കൂള്‍ ഒഫ് മെഡിസിന്‍ അധികൃതര്‍ വ്യക്തമാക്കി.

ALSO READ: ‘കര്‍ഷകര്‍ ചേറില്‍ കാലുവെയ്ക്കുന്നത് കൊണ്ടാണ് നമ്മളൊക്കെ ചോറില്‍ കൈവെയ്ക്കുന്നത്’; മമ്മൂട്ടി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിലെ ലാബ് ടെക്‌നീഷ്യനും മുന്‍ നാവികസേന ഉദ്യോഗസ്ഥാനുമായിരുന്ന ഫോസറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൃദ്രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു വഴിയും ഇല്ലായെന്ന് വ്യക്തമായതോടെയാണ് അദ്ദേഹം ഈ പരീക്ഷണത്തിന് തയ്യാറായതെന്നും അതിനാല്‍ വിചാരിച്ചതിലും കൂടുതല്‍ നാള്‍ തങ്ങള്‍ക്കൊപ്പം കഴിയാന്‍ സാധിച്ചെന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പറയുന്നു.

ALSO READ: പുതിയ തലമുറയ്ക്ക് കൃഷി ആകര്‍ഷകമായ മേഖലയായി തോന്നണം; കൃഷിവകുപ്പ് ഇതിന് യോഗ്യനായ വ്യക്തിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

അവയവം ലഭ്യമാകാത്ത സാഹചര്യത്തില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് വലിയ മാറ്റമാണെങ്കിലും രോഗിയുടെ ശരീരം അതിനെ പ്രതിരോധിക്കുന്നതാണ് വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here