ബലി നല്‍കിയ ആടിന്റെ കണ്ണ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം

ബലി നല്‍കിയ ആടിന്റെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. ഛത്തീസ്ഗഢിലെ സുരാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഇഷ്ടകാര്യ സാധ്യത്തിനായി ഇയാള്‍ ആടിനെ ബലി നല്‍കിയിരുന്നു. ഇതിന് ശേഷം ആടിന്റെ കണ്ണ് കഴിക്കവെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

Also Read- ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം

ബാഗര്‍ സായി എന്ന 50കാരനാണ് മരിച്ചത്.മദന്‍പുര്‍ ഗ്രാമവാസികള്‍ ചേര്‍ന്നാണ് ആടിനെ ബലി നല്‍കിയത്. പിന്നീട് മാംസം വേവിച്ച് ഭക്ഷിക്കാനൊരുങ്ങുമ്പോള്‍ വേവിക്കാത്ത കണ്ണ് എടുത്ത് ബാഗര്‍ സായി കഴിക്കുകയായിരുന്നു. ആടിന്റെ കണ്ണുകള്‍ ഇദ്ദേഹത്തിനെ തൊണ്ടയില്‍ കുടുങ്ങുകയും ചെയ്തു.

Also Read- മൂന്ന് മക്കളുമായി ജീവനൊടുക്കാന്‍ ഇറങ്ങിയ ഉമ്മ; മകന്റെ ആ ഒറ്റ നോട്ടത്തില്‍ ജീവിതം തിരിച്ചുപിടിച്ചു; അനുഭവം പറഞ്ഞ് ഉമ്മയും മോനും

ഇതിന് പിന്നാലെ ബാഗര്‍ സായിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News