
കൊല്ലത്ത് മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. പട്ടാഴിയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. മൈലാടുംപാറ പാലമൂട്ടിൽ വീട്ടില്‍ സാബു എന്ന ബൈജു വർഗ്ഗീസ് (55) ആണേ മരം ഒടിഞ്ഞ് ദേഹത്തേക്ക് വീണതിനെ തുടർന്ന് മരിച്ചത്.
പ്രദേശത്ത് രണ്ട് ദിവസങ്ങൾക്ക് മുൻപ് വീശിയ ശക്തമായ കാറ്റിൽ സാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്ന മരം ഒടിഞ്ഞ് തൂങ്ങിയിരുന്നു. ഇന്ന് ഉച്ചയോട് കൂടി സാബു ഒടിഞ്ഞ് തൂങ്ങി കിടക്കുന്ന മരത്തിൻ്റെ ശാഖ മുറിച്ച് മാറ്റുന്നതിനിടെ മരക്കൊപ്പ് ദേഹത്തേക്ക് വീഴുകയായിരുന്നു.
ALSO READ: മഴ കനക്കും! അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
അപകടം നടന്ന് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ENGLISH NEWS SUMMARY: A householder died after a tree fell on him in Kollam. The tragic incident took place in Pattazhi. Sabu alias Baiju Varghese (55), a resident of Palamoottil in Myladupara, died after a tree fell on him. A tree had fallen from the yard adjacent to Sabu’s house in a strong wind that blew in the area two days ago and was hanging.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

