ആരെങ്കിലും ഇതിൻ്റെ മൂല്യം പറഞ്ഞുതരൂ… പ്ലീസ്! അച്ഛന്റെ പഴയ വസ്ത്രത്തിനുള്ളിൽ നിന്നും യുവാവിന് 500 രൂപയുടെ നോട്ട് കിട്ടി…ഒടുവിൽ മറുപടി കിട്ടിയതിങ്ങനെ

500 rupee note

ഒരു പഴയ 500 രൂപ നോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. തൻ്റെ അച്ഛൻ്റെ പഴയ വസ്ത്രത്തിനുള്ളിൽ നിന്നും ലഭിച്ച നോട്ടിൻ്റെ ചിത്രം റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് ചെയ്തത്. ഈ നോട്ട് പുറത്തിറങ്ങിയ വർഷം ആർക്കെങ്കിലും അറിയാമോ? ഈ നോട്ട് ഇപ്പോൾ ബാങ്കിൽ ഏൽപ്പിച്ചാൽ പണം വല്ലതും കിട്ടുമോ? എന്നതടക്കം നിരവധി സംശയങ്ങളുമായിട്ടാണ് യുവാവ് റെഡ്ഡിറ്റിൽ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

1970കളിൽ പുറത്തിറങ്ങിയ ഒരു 500 രൂപ നോട്ട് തനിക്ക് ലഭിച്ചുവെന്ന് അറിയിച്ച് നോട്ടിൻ്റെ ചിത്രമടക്കം ഉൾപ്പെടുത്തിയായിരുന്നു യുവാവിൻ്റെ പോസ്റ്റ്.എന്നാൽ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതും നിരവധി പേരാണ് മറുപടിയുമായി രംഗത്ത് വന്നത്. 1970കളിൽ അല്ല 1987ലാണ് രാജ്യത്ത് ആദ്യമായി 500 രൂപ നോട്ട് അവതരിപ്പിച്ചതെന്നായിരുന്നു ആദ്യമെത്തിയ കമൻ്റ്.1992- 1997 കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്ന സി രംഗരാജയുടെ ഒപ്പാണ് നോട്ടിലുള്ളതെന്ന് മറ്റ് ചിലർ കണ്ടെത്തിയിട്ടുണ്ട്.

ALSO READ; ദിവസവും 350 കിലോമീറ്റർ വിമാനയാത്ര, ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്ക് ചെലവാക്കുന്നത് 28000 രൂപ… സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ യുവതിയുടെ ദിനചര്യ

2016 ന് മുമ്പുള്ള 500 രൂപ നോട്ടുകൾ ഇനി നിയമപരമായി അംഗീകരിക്കാൻ കഴിയില്ലെന്നും അതായത് ആ നോട്ടിന് പണമൂല്യമില്ലെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “നിങ്ങൾ ജനിക്കുന്നതിന് മുമ്പ് തന്ന്െ ഈ നോട്ട് അസാധുവാക്കപ്പെട്ടതായി തോന്നുന്നുവെന്നാണ് മറ്റ് ചിലർ പരിഹാസ രൂപേണ കമൻ്റ് ചെയ്തത്.

എത്രയും വേഗം ബാങ്കിൽ കൊണ്ടുപോയി മാറ്റി നൽകാൻ ഉപദേശിക്കുന്ന ചില കൂട്ടരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷം, 1918 മെയ് മാസത്തിൽ പുറത്തിറക്കിയ ഒരു ജോഡി അപൂർവമായ 10 രൂപ നോട്ടുകൾ കണ്ടെത്തിയത് വലിയ വാർത്തയായിരുനനു.പിന്നീട് നടന്ന ലേലത്തിൽ ഒരു നോട്ട് 6.90 ലക്ഷം രൂപയ്ക്കും മറ്റൊന്ന് 5.80 ലക്ഷം രൂപയ്ക്കും വിറ്റുപോയതും വാർത്താതലക്കെട്ടുകളിൽ ഇടംനേടിയിരുന്നു.

Found an Old ₹500 Note probably from 1970s – Any Idea About Its Value?
byu/fcbmafaan inindia
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News