
ഇന്‍ഡിക്കേറ്റര്‍ ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു. തെലങ്കാനയിലെ മീര്‍പേട്ടില്‍ മീററ്റില്‍നിന്ന് എല്‍.ബി. നഗറിലേക്കുള്ള പാതയിലാണ് സംഭവം.
കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ ബൈക്ക് യാത്രികനെയാണ് വലിച്ചിഴച്ചത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.കെ. ജിലാനിയാണ് കാര്‍ ഡ്രൈവറുടെ അതിക്രമത്തിനു ഇരയായത്. റോഡില്‍ യു-ടേണ്‍ എടുക്കാനായി 500 മീറ്റര്‍ മുമ്പുതന്നെ ബൈക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നു. എന്നാല്‍, കാര്‍ ഡ്രൈവര്‍ക്ക് ഇക്കാര്യം ഇഷ്ടമായില്ല. തുടര്‍ന്ന് ഇതിനെ കാര്‍ ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് യാത്രികരും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ കാര്‍ ഡ്രൈവര്‍ ജിലാനിയെ പിടിച്ച് ബോണറ്റിലേക്കു ഇട്ട് രണ്ടു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Also Read: മദ്യപിക്കാൻ വെള്ളം കൊടുത്തില്ല, ഉത്തർപ്രദേശിൽ ഒമ്പതുവയസുകാരനെ ബന്ധു വെടിവച്ചു കൊന്നു
വാഹനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മകന്‍ ബൈക്കില്‍ പിന്നാലെ വന്നെങ്കിലും കാര്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ മധ്യവയസ്‌കന്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മീര്‍പേട്ട് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് കാര്‍ ഡ്രൈവര്‍ക്കായി അന്വേഷണാരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

