എറണാകുളം വടുതലയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു

suicide

എറണാകുളം വടുതലയിൽ ഒഴുക്കിൽപ്പെട്ട ആൾ മരിച്ചു. കോളരിക്കൽ സ്വദേശി അനീഷ് (38) ആണ് മരിച്ചത്. കായൽ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കിൽ പെടുകയായിരുന്നു.സ്കൂബ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തി, മുങ്ങിയെടുത്തത്.

അതേസമയം കോടഞ്ചേരിയിൽ  വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടുകുട്ടികൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജുവിന്റെയും ഷീബയുടെയും മക്കളായ നിതിൻ ബിജു (14) ഐവിൻ ബിജു (10) എന്നിവരാണ് മരിച്ചത്.

ALSO READ: കൊല്ലത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു

ഇന്ന് വൈകീട്ടായിരുന്നു അപകടം. തോടിനു സമീപത്തെ തേക്കുമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണതോടെ കമ്പി പൊട്ടി തോട്ടിൽ പതിക്കുകയായിരുന്നു. വൈദ്യുതി ലൈൻ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH NEWS SUMMARY: A person who was swept away by the current in Vaduthala, Ernakulam has died. The deceased has been identified as Aneesh (38), a native of Kolarikal. Aneesh was swept away by the current while swimming across the lake. The body was found and recovered after a scuba team arrived and conducted a search.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News