തൃശൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ആനന്ദപുരത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി സ്വദേശി ആദര്‍ശ് (20) ആണ് മരിച്ചത്. ഫയര്‍ഫോഴ്സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. ചാലക്കുടി ഐടിഐ വിദ്യാര്‍ത്ഥിയായ ആദര്‍ശ് മുരിയാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തി അവിടെ നിന്ന് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളത്തില്‍ കുളിക്കാന്‍ എത്തിയത്. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മണിക്കൂറോളം കുളത്തില്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് തൃശൂരില്‍ നിന്ന് സ്‌കൂബാ ടീമെത്തി. ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലില്‍ രാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here