
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കേദാർനാഥ് എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ ? അതിൽ അദ്ദേഹത്തിന്റെ ഒരു പോർട്ടറുടെ വേഷം നിങ്ങൾക്ക് ഓർമ്മയുണ്ടോ ? ഈ പോർട്ടർമാർ പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും മലകയറാൻ സഹായിക്കുകയും അവരെ ചുമന്ന് മുകളിൽ എത്തിച്ച് പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഇതേ ജോലി ചെയ്ത് പ്രതിവര്‍ഷം 36 ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ഒരാളുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്ന സ്ഥലത്താണ് 26 വയസ്സുള്ള സിയാവോ ചെൻ ജോലി ചെയ്യുന്നത്. ചൈനയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയായ മൗണ്ട് തായ് ഒരു ആരാധനാലയം കൂടിയാണ്. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളെ മലകയറാന്‍ സഹായിക്കുന്നതുവഴിയാണ് ചെന്‍ പ്രതിവര്‍ഷം 36 ലക്ഷത്തോളം രൂപ സമ്പാദിക്കുന്നത്.
ALSO READ: ഇതുവരെ പിടിയിലായത് 127 പേർ: ഭിക്ഷാടകർക്കെതിരെ ദുബായ് പൊലീസ് ആരംഭിച്ച കാമ്പയിൻ പുരോഗമിക്കുന്നു
5,029 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സ്ത്രീകളെ ചുമന്ന് മല കയറാൻ അദ്ദേഹം വിനോദസഞ്ചാരികളെ സഹായിക്കുന്നു. 6,600 പടികളാണ് ഇവിടേക്ക് എത്തുന്നതിനായുള്ളത്. ഈ യാത്രയുടെ അവസാനത്തെ 1,000 പടികള്‍ സ്ത്രീകളെ ചുമന്ന് കയറ്റുകയാണ് ചെന്നിന്‍റെ ജോലി.
ആദ്യം സഞ്ചാരികളെ കൈപിടിച്ചാണ് ചെന്‍ മലകയറ്റുക. അവർ ക്ഷീണിതരാകുമ്പോള്‍ ഇവരെ തോളില്‍ ചുമന്ന് ചെന്‍ പടികള്‍ മുഴുവന്‍ കയറും. ദിവസത്തില്‍ രണ്ടു തവണ ഇത്തരത്തില്‍ ചെന്‍, തായ് പര്‍വതത്തിനു മുകളിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കയറും.
പകല്‍ സഞ്ചാരികളെ ചുമന്നുകയറുന്നതിന് 7,000 രൂപയും രാത്രി 4,600 രൂപയുമാണ് ഇയാള്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ ചില മാസങ്ങളില്‍ അഞ്ചു ലക്ഷത്തോളം രൂപ വരെ ചെന്‍ സമ്പാദിക്കാറുണ്ട്. അവസാനത്തെ 1,000 പടികള്‍ കയറാന്‍ 30 മിനിറ്റാണ് ചെന്നിന് വേണ്ടത്. ഈ സേവനത്തിനുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം സഹായത്തിനായി ഏതാനും പേരെയും ചെന്‍ കൂടെക്കൂട്ടിയിട്ടുണ്ട്. സ്പോർട്സ് ബിരുദധാരിയായ ചെൻ സാധാരണയായി 25 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഇത്തരത്തിൽ സഹായിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here