മത്സ്യബന്ധനത്തിനിടെ യുവാവ് പു‍ഴയില്‍ വീണു, തെരച്ചില്‍ തുടരുകയാണ്

ഹരിപ്പാട്: മുനമ്പം അഴീക്കോട്‌ മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴ സ്വദേശിയെ വള്ളത്തിൽ നിന്ന്  വീണ് കാണാതായി. കള്ളിക്കാട് വെട്ടത്തുകടവ്  തെക്കെപോളയിൽ രാജേഷ്
ഭവനിൽ രാജുവിന്റെ മകൻ രാജേഷിനെ (39) ആണ് കാണാതായത്.

ചൊവ്വ‍ഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. കൂടെയുള്ളവര്‍ തെരഞ്ഞെങ്കിലും  കണ്ടെത്താനായില്ല.കോസ്റ്റൽ പൊലീസ് സംഘം തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
തൃക്കുന്നപുഴ പതിയാങ്കര സ്വദേശി നിധീഷിന്റെ ദ്വാരകപതി എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here