
ദിവസവും രണ്ടും മൂന്നും ലോട്ടറികൾ എടുക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടില്ലേ ? ഒന്നും അടിക്കില്ലെങ്കിലും ദിവസവും എടുക്കുന്നതിന്റെ എണ്ണത്തിൽ കുറവൊന്നും വരുത്തില്ല. എപ്പോഴെങ്കിലും അടിച്ചാലോ എന്നൊരു പ്രതീക്ഷ ആണ് എല്ലാവർക്കും. വണ്ടി കൂട്ടുന്ന ലോട്ടറികൾ പലയിടങ്ങളിലും മറന്നു വയ്ക്കുന്നവരും ഉണ്ട്. അത്തരത്തിൽ മറന്നുവെച്ച ടിക്കറ്റിന് സമ്മാനമടിച്ച കഥയാണ് ഇനി പറയാൻ പോകുന്നത്. അതും ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങൾ……
യുഎസ്സിലെ പ്രമുഖ ലോട്ടറിയായ പവര്‍ബോളിന്റെ ടിക്കറ്റാണ് എഞ്ചിനീയറായ യുവാവ് വാങ്ങിയത്. എന്നാൽ ഈ കാര്യം അപ്പാടെ മറന്ന യുവാവ് ഇതിന്റെ ഫലം നോക്കിയില്ല. പിന്നീട് കാര്‍ വൃത്തിയാക്കുന്നതിനിടെയാണ് ടിക്കറ്റ് വീണ്ടും കാണുന്നത്. അപ്പോഴേക്കും ആ ലോട്ടറി നറുക്കെടുത്തിരുന്നു. വെറുതെ ഫലമൊന്ന് നോക്കിയപ്പോഴാണ് ഞെട്ടിയത്, അടിച്ചത് 50,000 യുഎസ് ഡോളര്‍ അഥവാ 43 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ
ബാള്‍ട്ടിമോര്‍ കണ്‍ട്രിയിലെ വുഡ്‌ലോണ്‍ ഡ്രൈവിലുള്ള വുഡ്‌ലോണ്‍ മാര്‍ട്ടില്‍നിന്ന് ജൂണ്‍ നാലിനാണ് ഇയാള്‍ പവര്‍ബോളിന്റെ ടിക്കറ്റ് വാങ്ങിയത്. സമ്മാനമായി ലഭിക്കുന്ന പണത്തില്‍നിന്ന് തന്റെ ബില്ലുകള്‍ അടയ്ക്കുമെന്നും ബാക്കിവരുന്ന തുക സമ്പാദ്യമായി സൂക്ഷിക്കുമെന്നും ആണ് യുവാവ് പറഞ്ഞിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here