ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ കണ്ടു; 35കാരിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു

ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ കണ്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 35കാരിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു. ബറേലി ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിന് അരികിലുള്ള കൃഷിയിടത്തില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read : ‘സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരന്‍’, സംഘപരിവാറില്‍ എത്തിയതോടെ മതവിദ്വേഷമുള്ള ആളായി’: കമല്‍

അഞ്ജലിയാണ് മരിച്ചത്. പ്രതി നേപ്പാള്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹി പൊലീസ് സ്റ്റേഷനാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. നേപ്പാള്‍ സിങ്ങിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

Also Read : പ്രണയത്തിൽ നിന്ന് പിന്മാറി; മുൻകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഭര്‍ത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അഞ്ജലിയെ നേപ്പാള്‍ സിങ് മനഃപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News