
കോട്ടയത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മണര്‍കാടാണ് സംഭവം. മണർകാട് ബാറിൻ്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ശങ്കരശ്ശേരി സ്വദേശി എം.വി മഹേഷാണ് മരിച്ചത്.അസ്വഭാവിക മരണത്തിന് മണർകാട് പൊലീസ് കേസെടുത്തു. മഹേഷ് ബാറിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്.
ALSO READ: പിറവത്ത് 17കാരനെ കാണാതായെന്ന് പരാതി
മരണത്തിൽ ദുരൂഹതയില്ലെന്നാണ് നിഗമനം. മൃതദ്ദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയത്ത് കാർ ഷോറൂമിലെ സൂപ്പർവൈസറായിരുന്നു മഹേഷ്.
ENGLISH NEWS SUMMARY: A young man was found dead in a car in Kottayam. The incident took place in Manarkadu. The young man was found dead in a car parked in the parking lot of a Manarkadu bar. The deceased has been identified as M.V. Mahesh, a native of Shankarassery. The Manarkadu police have registered a case of unnatural death. The police have obtained CCTV footage of Mahesh getting out of the bar and getting into the car.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

