
ഫാദേഴ്‌സ് ഡേയുടെ ഭാഗമായി ഒരു വയസ്സുള്ള മകൾക്ക് കസ്റ്റം മെയ്ഡ് റോൾസ് റോയ്‌സ് സമ്മാനിച്ച് പിതാവ്. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ വ്യവസായി സതീഷ് സൻപാൽ ആണ് ഇപ്പോൾ ഇൻറർനെറ്റിൽ താരമായി മാറുന്നത്, ഒപ്പം ആ കസ്റ്റം മെയ്ഡ് റോൾസ് റോയ്‌സും. സതീഷും ഭാര്യ തബിന്ദയും മകൾ ഇസബെല്ലക്കൊപ്പം ദുബായിയിലെ ഷോറൂമിലെത്തി വാഹനം സ്വീകരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മകൾക്ക് ഇരുവരും ചേർന്ന് കാറിൻ്റെ താക്കോൽ സമ്മാനിക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ.
പിങ്ക് നിറത്തിലാണ് കാറിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. കാറിൻ്റെ നെയിംപ്ലേറ്റിൽ “അഭിനന്ദനങ്ങൾ, ഇസബെല്ല” എന്ന് എഴുതിയിട്ടുണ്ട്. സീറ്റുകളിലും കുഞ്ഞിന്റെ പേരുണ്ട്. കുട്ടിക്കുവേണ്ടി ഇംഗ്ലണ്ടിൽ കസ്റ്റം-മെയ്ഡ് ആയി നിർമിച്ച് യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത വാഹനമാണിതെന്നാണ് വിവരം.
ANAX ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകയാണ് സൻപാൽ, തന്റെ മകൾക്ക് വേണ്ടി ആഡംബരപൂർണ്ണമായ ഒരു ജന്മദിന പാർട്ടി സംഘടിപ്പിച്ചതിന് അവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത ബോളിവുഡ് സെലിബ്രിറ്റികൾ ആയ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, ആതിഫ് അസ്ലം, നോറ ഫത്തേഹി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹോട്ടലിനുള്ളിൽ കൃത്രിമമായി മഞ്ഞുകാലത്തിന് സമാനമായ അന്തരീക്ഷം ഒരുക്കിയായിരുന്നു ആഘോഷങ്ങൾ നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here