തൂത്തുകുടിയില്‍ മദ്യപിച്ച് അമ്മയെ മര്‍ദിച്ച അച്ഛനെ മകന്‍ വെട്ടിക്കൊന്നു

മദ്യപിച്ച് അമ്മയെ മര്‍ദിച്ച അച്ഛനെ വെട്ടിക്കൊന്ന് 15കാരന്‍. പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. തമിഴ് നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. പാചകക്കാരനായി ജോലി ചെയ്തിരുന്ന ആളാണ് കൊല്ലപ്പെട്ടത്.

സ്ഥിരമായി ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു. ഞായറാഴ്ചയും ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് മകന്‍ ഇയാളെ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. വെട്ടേറ്റ തല്‍ക്ഷണം ഇയാള്‍ മരിച്ചു.

തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പൊലീസിന്റെ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News